21 August 2009

അഞ്ചുതെങ്ങില്‍ ബി.ജെ.പി യുടെ കടന്നുവരവ്....!


2002-03 കാലയളവില്‍ അഞ്ചുതെങ്ങില്‍ Y2K PRINCES എന്ന ഒരു ആര്‍ട്സ് ക്ലബ്‌ ജനിയ്കുന്നു.
100 നുമുകളില്‍ അംഗങ്ങള്‍ ഉള്ള ഇ ക്ലബിന്‍റെ പ്രധാന പ്രവര്‍ത്തന മേഖല സ്പോര്‍ട്സ്,സാമൂഹിക ക്ഷേമ രംങങ്ങളിലയിരുന്നു.

എല്ലാ മതത്തില്‍ പെട്ടവരും അംഗങ്ങള്‍ ആയിരുന്ന ക്ലബ്ബില്‍ ജാതിമത ഭേതമെന്നെ എല്ലാ വിശേഷ ദിവസങ്ങളും ആഖോഷ പൂര്‍ണമാകിയിരുന്നു.

അഞ്ചുതെങ്ങിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളിലെ അംഗങ്ങള്‍ ആയിരുന്ന്ന
ക്ലബ്‌ അംഗങ്ങള്‍ ആ പ്രസ്ഥാനങളുടെ മുഴുനീള പ്രവര്‍ത്തകരായിരുന്നു.

2002 ലെ ഒരു ഓണം ആഖോഷത്തിന്റെ ഭാഗമായി ഒരു ഗോഷയത്ര സംഖടിപ്പിയ്കുകയും അത് ചില സാമൂഹിക വിരുദ്ധരുടെ പ്രവര്‍ത്തനത്താല്‍ അലംഗോലപെടുകയും ഒടുവില്‍ സംഗര്‍ഷത്തിനു വഴിവയ്കുകയും ചെയുന്നു.

പോലീസില്‍ പരാതി നല്‍കി നടപടിയ്കായ്‌ കാത്തിരുന്ന ക്ലബിനോട് തങ്ങള്‍ വിസ്വസിയ്ച്ചു പോന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലെ ചില പ്രമുഖ നേതാകള്‍ പോലീസില്‍ ക്ലബ്‌ നല്‍കിയ പരാതി പിന്‍വലിയ്കണം എന്ന് ആവിശ്യപെടുന്നു.

ഇതിനോട് പൊരുത്തപെടാന്‍ കഴിയാത്ത ക്ലബ്‌ പ്രവര്‍ത്തകര്കിടയില്‍ തങ്ങള്‍ വിസ്വസമര്‍പ്പിയ്ച്ച രാഷ്ട്രീയ പാര്‍ട്ടിയോട് കടുത്ത അവന്ജത ഉളവാക്കുന്നു.
അതോടെ ക്ലബിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിലയ്കുകയും തങ്ങളെ കൈവിട്ട പാര്‍ട്ടിയുടെ പ്രവര്‍ത്തനങളില്‍ നിന്നും വിട്ടുനില്കുവാന്‍ തീരുമാനിയ്കുകയും ചെയുന്നു.


2003 നവംബര്‍ മാസത്തില്‍ പുതിയ ഒരു ആശയവുമായി ക്ലബ്ബിലെ ഒരു അംഗം മറ്റു അംഗങ്ങളെ സമീപിയ്കുന്നു.
അങ്ങനെ അന്നുവരെ അഞ്ചുതെങ്ങിനു അന്ന്യമായിരുന്ന ബി.ജെ.പി എന്ന പ്രസ്ഥാനം അഞ്ചുതെങ്ങ് മീരാന്‍ കടവ് എന്ന സ്ഥലത്ത് ശക്തിപ്രപിയ്ച്ചു ജന ഹൃധയങ്ങലിലെയ്ക് തിരികെ എത്തുന്നു.


ഇ പ്രവര്‍ത്തനത്തിന് പൊതുജനത്തിന്റെ മൌന സമ്മതം കൂടി ലഭ്യമായതോടെ ബി.ജെ.പി യുടെ പടയോട്ടത്തിനു വേഗത കൂട്ടുന്നു.
അതിന്‍റെ ഭാഗമായി അഞ്ചുതെങ്ങ് ജംഗ്ഷനില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ കാവി പതാക ഉയര്‍ത്തുകയും ചെയ്തു.

അന്ന് ഒരു പുതിയ ചരിത്രം രചിയ്കപെടുകയയിരുന്നു...!


ഇന്ന് ഞാന്‍ ഒരു ബി.ജെ.പി കാരനാണ് എന്ന് നട്ടെല്ല് നിവര്‍ന്നു നിന്ന് ആരുടെ മുഖത്തുനോകിയും പറയാം എന്ന സ്വാതന്ത്ര്യമാണ് ആ നിമിഷത്തിലൂടെ നമ്മള്‍ നേടിയെടുത്തത്.