02 June 2011

BJP യുടെ ഇടപെടല്‍...പുനരിധിവാസ താത്കാലികഷെഡ് പോളിയ്ച്ചു നീക്കിത്തുടങ്ങി.

അഞ്ചുതെങ്ങ് തോണിക്കടവിനു സമീപം വീടുകള്‍ തീകത്തി നശിയ്ച്ചു പോയവരെ പുനരധിവസിപ്പിയ്ക്കുന്നതിലെയ്കായ്
അഞ്ചുതെങ്ങ് സെന്‍റ് ജോസെഫ്സ് സ്കൂള്‍ ഗ്രൗണ്ടില്‍ താത്കാലികമായ്നിര്‍മിയ്ച്ചു നല്‍കിയ ഷെഡ് പോളിയ്ച്ചു നീക്കുന്നതുമായ് ബന്ധപെട്ടു BJP നടത്തിയ
ഇതുവരെ ഉള്ള നടപടി ക്രമങ്ങളും, ഇടപെടലുകളും ..





അഞ്ചുതെങ്ങ് സെന്‍റ് ജോസെഫ്സ് സ്കൂള്‍ ഗ്രൗണ്ടില്‍
നാലര വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ താത്കാലികമായ്
നിര്‍മിയ്ച്ചു നല്‍കിയ ഷെഡ്‌ പോളിയ്ച്ചു മാറ്റാത്തതിനെ തുടര്‍ന്ന് അഞ്ചുതെങ്ങ് BJP അഞ്ചുതെങ്ങ് പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലുടനീളം പതിപ്പിയ്ച്ച പോസ്റ്ററുകള്‍ .






അഞ്ചുതെങ്ങ് തോണിക്കടവിനു സമീപം വീടുകള്‍ തീകത്തി നശിയ്ച്ചു പോയവരെ പുനരധിവസിപ്പിയ്ക്കുന്നതിലെയ്കായ്‌
അഞ്ചുതെങ്ങ് സെന്‍റ് ജോസെഫ്സ് സ്കൂള്‍ ഗ്രൗണ്ടില്‍
നാലര വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ താത്കാലികമായ്
നിര്‍മിയ്ച്ചു നല്‍കിയ ഷെഡ്‌ പോളിയ്ച്ചു മാറ്റാത്തതിനെ തുടര്‍ന്ന് അഞ്ചുതെങ്ങ് BJP അഞ്ചുതെങ്ങ് പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിയ്ച്ച സമര പരിപാടികളുടെ ആദ്യ ഘട്ടം എന്ന നിലയില്‍ മേലധികാരികള്‍ക്ക്‌ രജിസ്ട്രെടായി അയച്ച പരാതിക്കത്തുകള്‍ .........







05 -06 -2011
ഞായര്‍

അഞ്ചുതെങ്ങ് തോണിക്കടവിനു സമീപം വീടുകള്‍ തീകത്തി നശിയ്ച്ചു പോയവരെ പുനരധിവസിപ്പിയ്ക്കുന്നതിലെയ്കായ്‌
അഞ്ചുതെങ്ങ് സെന്‍റ് ജോസെഫ്സ് സ്കൂള്‍ ഗ്രൗണ്ടില്‍ താത്കാലികമായ്നിര്‍മിയ്ച്ചു നല്‍കിയ ഷെഡ് പോളിയ്ച്ചു നീക്കുന്നതുമായ് ബന്ധപ്പെട്ടു മലയാള മനോരമയില്‍ വന്ന പത്ര വാര്‍ത്ത.



06 -06 -2011
തിങ്കള്‍


താത്കാലികമായ്നിര്‍മിയ്ച്ചു നല്‍കിയ ഷെഡ് പോളിയ്ച്ചു നീക്കുന്നതുമായ് ബന്ധപ്പെട്ടു പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഇന്‍റെലിജെന്‍സ് വിഭാഗം ഫോണില്‍ ബന്ധപ്പെടുകയും കാര്യങ്ങള്‍ ചോടിയ്ച് അറിയുകയും ചെയ്തു. ടി പ്രശ്നതില്‍ ഭാരതീയ ജനതാ പാര്‍ട്ടി കൈകൊണ്ട നിലപാടിന്‍റെ അടിസ്ഥാനത്തില്‍ ഇന്‍റെലിജെന്‍സ് വിഭാഗം ജില്ല കലെക്ടര്ക്ക് റിപ്പോര്‍ട്ട്‌ അയക്കുകയും ചെയ്തു.




09 -06 -2011
വ്യാഴം


പോളിയ്ച്ചു നീക്കുന്നതുമായ് ബന്ധപ്പെട്ടു ഞങ്ങള്‍ നല്‍കിയ പരാതിയിന്‍ മേലുള്ള നടപടിക്രമങ്ങള്‍ അറിയുന്നതിലെയ്കായ്‌ കടയ്ക്കാവൂര്‍ വില്ലജ് ഓഫീസറെ നേരില്‍ കണ്ടപ്പോള്‍ അറിയാന്‍ കഴിഞതു
മുകളില്‍
നിന്നുള്ള ഒരു നിര്‍ദേശങ്ങളും ഇതുവരെയും ലഭ്യമായിട്ടില്ല എന്നാണ്..



13 -06 -2011
തിങ്കള്‍


കടയ്ക്കാവൂര്‍ വില്ലജ് ഓഫീസറുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ ചിറയിന്‍കീഴ്‌ തഹസില്‍ദാരെ നേരില്‍ കാണുകയും താത്കാലികമായ്നിര്‍മിയ്ച്ചു നല്‍കിയ ഷെഡ് പോളിയ്ച്ചു നീക്കുന്നതുമായ് ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങളുടെ വിശതാംഷങ്ങള്‍ തിരക്കിയത്തില്‍നിന്നും തിരുവനന്തപുരം കലെക്ട്രെറ്റില്‍ നിന്നും ടി ഷെഡ്‌ നിര്‍മിയ്ച്ചതുമായി ബന്ധപ്പെട്ട ഫയലുകളും അവയുടെ വിശധംഷങ്ങളും എത്രയും വേഗം കലെക്ട്രെറ്റില്‍ എത്തിയ്ക്കണം എന്നായിരുന്നു, ടി രേഖകള്‍ എത്തിയാല്‍ ഉടന്‍ തന്നെ ടി ഷെടുകളുടെ ലേല തുക നിശ്ചയിക്കുകയും ലേലം നല്‍കി പോളിയ്ച്ചുനീക്കുകയും ചെയും എന്നാണ്.






17 -06 -2011
വെള്ളി

തിരുവനതപുരം കലെക്ട്രെറ്റില്‍ നേരിട്ടുപോകുകയും ഞങ്ങള്‍ അയച്ച പരാതിയുടെ നമ്പര്‍ എടുക്കുകയും ( s11 /38435 /11 ) ചെയ്തു തുടര്‍ന്ന് s11 നമ്മുടെ പരാതി ഇപ്പോള്‍ എത്തിയിരിയ്ക്കുന്ന സീക്രട്ട് സെക്ഷന്‍ നുമായ് ബന്ധപ്പെട്ടു. എത്രയും വേഗം ടി ഷെഡുകള്‍ പോളിയ്ക്കുവാനുള്ള നടപടികള്‍ ഉണ്ടാകുമെന്ന ഉറപ്പിന്മേല്‍ ഞങ്ങള്‍ തിരികെ വന്നു.



28-07-2011
ചൊവ്വ

താലൂക്ക്‌ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍.
കളെക്ടറുടെ പ്രത്യേക അറിയിപ്പിനെ തുടര്‍ന്ന് ഷെഡുകള്‍ പോളിയ്ച്ചു നീക്കുന്നതിനും സാധന സാമഗ്രികള്‍ ലേലം ചെയുന്നതിനും ആവിശ്യമായ നടപടിയുടെ ഭാഗമായി ലേല തുക നിശ്ചയിക്കുന്നതിനായി
PWD സെക്ഷനില്‍
നടപടി ക്രമങ്ങള്‍ നടന്നുവരുന്നു
എന്നറിയാന്‍
കഴിഞ്ഞു.







01-07-2011
വെള്ളി


വിദ്യഭ്യാസ വകുപ്പില്‍ നല്‍കിയ പരാതിയുടെ നടപടിക്രമങ്ങള്‍ അറിയിച്ചുകൊണ്ടുള്ള കാര്‍ഡ്‌ എത്തുകയും

നടപടിക്രമങ്ങള്‍ അന്വഷിയ്ക്കുകയും ശക്തമായ ഇടപെടലിലൂടെ നടപടിക്രമങ്ങള്‍ക്ക് വേഗത കൂട്ടുകയും ചെയിച്ചു.








04-07-2011
തിങ്കള്‍

കായിക
വകുപ്പില്‍ നല്‍കിയ പരാതിയുടെ നടപടിക്രമങ്ങള്‍ അറിയിച്ചുകൊണ്ടുള്ള കാര്‍ഡ്‌ എത്തുകയും
തൊരിത ഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു എന്നാണ് അറിയുവാന്‍ കഴിഞ്ഞത്.




06-07-2011
ബുധന്‍

ഷെഡ്‌ പൊളിയ്ക്കാന്‍ നടപടിയായി ലേലം 12 -07 -2011 ( ചൊവ്വ ) രാവിലെ 9 നു കടയ്ക്കാവൂര്‍ വില്ലെജ് ഓഫീസില്‍ വാച്ച്.
കളെക്ട്രെറ്റില്‍ നിന്നും താലൂക്ക്‌ ഓഫീസിലേയ്ക്ക് ലേലം ചെയുവാന്‍ അനുമതിനല്കുകയും, അതിനെ തുടര്‍ന്ന് തഹസീല്‍ധാര്‍ ലേല തീയതി നിശ്ചയിക്കുകയും അത് കളെക്ട്രെറ്റില്‍ അറിയിച്ച് അനുമതിവങ്ങിയശേഷം വില്ലെജ് ഓഫീസറെ അറിയിക്കുകയും വില്ലെജ് ഓഫീസര്‍ അഞ്ചുതെങ്ങ് പ്രദേശത് നോട്ടീസ് ഒട്ടിയ്ച്ചു ലേല തീയതി പരസ്യപെടുത്തുകയും ചെയ്തു.





12-07-2011

ചൊവ്വ



സുനാമി പുനരിധിവാസ താത്കാലികഷെഡ്‌ ലേലം പിടിയ്ക്കുവാന്‍ ആളില്ല,
ലേല നടപടികള്‍ മാറ്റിവയ്ച്ചു..


സുനാമി പുനരിധിവാസ താത്കാലികഷെഡ് പോളിയ്ച്ചു നീക്കുന്നതിലെയ്ക്കായ്‌ ഇന്ന് നടത്തുവാനിരുന്ന ലേല നടപടികള്‍ ലേലം പിടിയ്ക്കുവനായ് ആരും എത്താതിരുന്നതിനെ തുടര്‍ന്ന് മാറ്റിവയ്ക്കേണ്ടിവന്നു.

ലേല നടപടികളില്‍ പങ്കെടുക്കുവാനായി മൂന്നുപേര്‍ എത്തി എങ്കിലും നിരത ദ്രവ്യ നിരക്ക് ( 10000 ) കൂടിപ്പോയി എന്ന് പറഞ്ഞു രണ്ടുപേര്‍ തിരികെപോകുകയും ഒരാള്‍ വളരെ താഴ്ന്ന മൊത്ത വില പറഞ്ഞു മടങ്ങുകയും ചെയ്തു.

ഒടുവില്‍ BJP അഞ്ചുതെങ്ങ് പഞ്ചായത്ത്‌ കമ്മിറ്റി പ്രസിടെന്റ്റ്
ശ്രി: സജന്‍.ജി.എസ് ന്‍റെ അഭിപ്രായത്തെ തുടര്‍ന്ന്
ലേല നടപടികള്‍ മറ്റൊരു ദിവസത്തേയ്ക്ക്
മാറ്റിവയ്ക്കുവാനുള്ള തീരുമാനം എടുത്തു.

പുതുക്കിയ ലേല തീയതി ഉടന്‍തന്നെ പരസ്യപെടുത്തും എന്ന ഉറപ്പും നല്‍കി
ഉദ്യോഗസ്ഥര്‍ പിരിഞ്ഞുപോയി.





19-07-2011
ചൊവ്വ

സുനാമി പുനരിധിവാസ താത്കാലികഷെഡ് പോളിയ്ച്ചു നീക്കുന്നതിലെയ്ക്കായ്‌ 19 -07 -2011 ചൊവ്വ രാവിലെ 11 മണിയ്ക്ക് കടയ്ക്കാവൂര്‍ വില്ലെജ് ഓഫീസില്‍ വച്ച് വീണ്ടും ലേലം നടത്തുകയും കൊല്ലം സ്വദേശിയായ ഒരാള്‍ ലേലം പിടിയ്ക്കുകയും ചെയ്തു.





21-07-2011

വ്യാഴം


സുനാമി പുനരിധിവാസ താത്കാലികഷെഡ് പോളിയ്ച്ചു നീക്കുന്നതിലെയ്ക്കായ്‌ 19 -07 -2011 ചൊവ്വ രാവിലെ 11 മണിയ്ക്ക് കടയ്ക്കാവൂര്‍ വില്ലെജ് ഓഫീസില്‍ വച്ച് നടന്ന ലേല നടപടിക്രമങ്ങളുടെ ഭാഗമായി 21 -07 -2011 വ്യാഴം രാവിലെ 9 മണിയോടുകൂടി അഞ്ചുതെങ്ങിലെ സമീപകാല പ്രധാന സാമൂഹിക പ്രശ്നങ്ങളില്‍ ഒന്നായ സുനാമി പുനരിധിവാസ താത്കാലികഷെഡ് പോളിയ്ച്ചു നീക്കിത്തുടങ്ങി.




28-07-2011
വ്യാഴം

ഷെഡ്‌ പൂര്‍ണമായും പോളിയ്ച്ചു നീക്കി എങ്കിലും കോണ്‍ക്രീറ്റ് ബേസ്മെന്റ് ഇനിയും നീക്കം ചെയ്തിട്ടില്ല.




29-07-2011
വെള്ളി

ഷെഡ്‌ പൂര്‍ണമായും പോളിയ്ച്ചു നീക്കിയാല്‍ ഉടന്‍ കോണ്‍ക്രീറ്റ് ബേസ്മെന്റ് നീക്കം ചെയും എന്നായിരുന്നു വില്ലേജ് ഓഫീസര്‍ ഉറപ്പുല്നല്കിയിരുന്നത്. വീണ്ടും വില്ലേജ് ഓഫീസറുമായി സംസാരിയ്ച്ചപ്പോള്‍ എത്രയും പെട്ടന്ന്
കോണ്‍ക്രീറ്റ് ബേസ്മെന്റ് നീക്കം ചെയും എന്ന പതിവ് പല്ലവി മാത്രം.




30-07-2011
ശനി

കോണ്‍ക്രീറ്റ് ബേസ്മെന്റ് നീക്കം ചെയാത്തതില്‍ മുന്നറിയിപ്പ് നല്‍കികൊണ്ട് പത്രത്തില്‍ വന്ന പ്രതിഷേധ വാര്‍ത്ത‍.


BJP ജയിക്കട്ടെ,രാജ്യം വികസിയ്ക്കട്ടെ..!!!